നാവിക്കിന് പുതുജീവൻ; എൻവിഎസ് 03 ഉപഗ്രഹവുമായി ജിഎസ്എൽവി എഫ് 18 ദൗത്യം വിജയകരം

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ ശേഷി വർധിപ്പിക്കാനുള്ള നിർണായക ദൗത്യത്തിൽ വിജയക്കൊടി പാറിച്ച് ഐഎസ്ആർഒ. ജിഎസ്എൽവി എഫ് 18 റോക്കറ്റിൽ വിക്ഷേപിച്ച എൻവിഎസ് 03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ ‘സ്മാർട്ട് ബോയ്’ എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യമാണിത്. ഏകദേശം 19 മിനിറ്റ് നീണ്ട വിക്ഷേപണ നടപടികൾക്കൊടുവിൽ 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ഉപഗ്രഹത്തിലെ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്തും.



