നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല…കെ കെ ശൈലജ

തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് കെ കെ ശൈലജ. ഇത് ആരോഗ്യമന്ത്രി ആയിരുന്ന വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെ. ആൻ്റി വൈറൽ മരുന്നാണ് റെംഡെസിവിർ, അത് കൊടുത്തിട്ട് രോഗികൾ മരിച്ചുപോയെന്ന് പറയാനാകില്ല. കാരണം ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. അസംബ്ലിയിൽ പറയുമ്പോൾ ആധികാരികമായി പറയണമെന്നും ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ കുറ്റം കണ്ടുപിടിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും ശൈലജ ചൂണ്ടികാട്ടി.

Back to top button