അട്ടപ്പാടി ശിശുമരണം….കരിദിനമാചരിക്കാൻ എൽഡിഎഫ്…

ശിശുമരണവുമായി ബന്ധപ്പെട്ട് നാളെ അട്ടപ്പാടിയിൽ കരിദിനമാചരിക്കാൻ എൽഡിഎഫ്. പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് കരിദിനം ആചരിക്കുന്നത്. നാളെ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തുമ്പോഴാണ് പ്രതിഷേധം. അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ രാഷ്ട്രീയ വിവാദം മുറുകുകയാണ്.

ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്ന് വി കെ ശ്രീകണ്ഠൻ എം പി ആരോപിച്ചിരുന്നു. അതേസമയം, എൽഡിഎഫ് ഭരണകാലത്ത് പോഷകാഹാരക്കുറവ് മൂലം ശിശുമരണം ഉണ്ടായിട്ടില്ലെന്ന് മുൻമന്ത്രി എ കെ ബാലൻ അവകാശപ്പെട്ടു.കഴിഞ്ഞ 10 മാസത്തിനിടെ അട്ടപ്പാടിയിൽ 10 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് കണക്ക്. ഇതിലേറെയും സംഭവിച്ചത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം.

Related Articles

Back to top button