ഫോണിൽ ചാറ്റ് ചെയ്യുന്നതിനെ ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച യുവതി

കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. നിഷ്ന ഫോണിൽ മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽനിന്ന് സമീർ വീട്ടിലെത്തിച്ച നിഷ്ന, വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീർ ഉടൻ കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കബറടക്കി. ഏരൂർ പത്തടിയിലെ നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ എന്നിവർ മക്കളാണ്.



