അടൂർ വൈദ്യുതി സെക്ഷനിലെ ഫ്യൂസ് അജ്ഞാതർ ഊരി; ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി

പത്തനംതിട്ട: അടൂർ വൈദ്യുതി സെക്ഷനിലെ ഫ്യൂസ് അജ്ഞാതർ ഊരി. തുടർന്ന് ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങി. പന്നിവിഴ നെടുംകുളഞ്ഞി ട്രാൻസ്ഫോമറിലെ രണ്ട് ഫ്യൂസുകളാണ് അജ്ഞാതർ ഊരിയത്. കഴിഞ്ഞ ദിവസംരാത്രി 12 മണിയോടെയാണ് ഇത്തരത്തിൽ അജ്ഞാതർ ഫ്യൂസ് ഊരിയത്. നെടുംകുളഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങയതായി ഉപഭോക്താവ് അറിയിച്ചപ്പോൾ ജീവനക്കാർ പരിശോധന നടത്തിയ ഘട്ടത്തിലാണ് ഫ്യൂസ് റോഡിൽ ഊരിയിട്ടിരിക്കുന്നതായി കണ്ടെത്തുന്നത്. സംഭവത്തിൽ കെഎസ്ഇബി അധികൃതർ അടൂർ പോലീസിൽ പരാതി നൽകി.

Related Articles

Back to top button