മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ… തട്ടിക്കൊണ്ടുപോകലെന്ന്…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ. മോദി ഇന്ത്യക്ക് നാണക്കേടാണെന്നും ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്നും ദീപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.

വിഷയത്തിൽ പ്രതികരണവുമായി യൂട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പങ്കുവെച്ച വീഡിയോയിൽ താൻ നേരിട്ടത് തട്ടിക്കൊണ്ടുപോകലാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി മറുപടി നൽകി.തന്റെ ഫോൺ പിടിച്ചുവെച്ചെന്നും ആരുമായും ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും ധ്രുവ് റാഠി ആരോപിച്ചു. കിടപ്പുമുറിയിൽ നിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

അതേസമയം, കരുതൽ തടങ്കലിലായിരുന്ന സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നേതാക്കളെ പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിന്റെയും 50,000 രൂപയുടെ ജാമ്യവ്യവസ്ഥയുടെയും അടിസ്ഥാനത്തിലാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.ഒക്ടോബർ 10-ന് ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻതന്നെ മൂന്ന് സിജെപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടയാനായിരുന്നു നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Back to top button