ഡൽഹി മെട്രോ അടച്ചതിൽ സുപ്രീം കോടതിക്ക് അതൃപ്തി… പൊലീസിനോട് റിപ്പോർട്ട് തേടി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ കോടതി കടുത്ത ഭാഷയിലാണ് ചോദ്യം ചെയ്തത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം എന്നും, ഒരു കാരണവശാലും ഇന്റർനെറ്റ് നിരോധനം പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പൗരന്റെവരയായാലും പൊലീസ് ഉദ്യോഗസ്ഥന്റേതായാലും ജീവരക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇന്നലെ ദില്ലിയിലെ തെരുവിൽ നിന്നവരെ മൊത്തമായി കസ്റ്റഡിയിൽ എടുത്ത സാഹചര്യമുണ്ടായെന്നും, പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യം എന്താണെന്നും അതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പൊലീസിനോടും മെട്രോ അടച്ച ഡി.എം.ആർ.സി (DMRC) യോടും കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button