Please open the diary, daddy… ഷാഫിക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകന്റെ…

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ പരസ്യ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. കേട്ടതും കേൾക്കാത്തതുമായ നിരവധി കഥകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും ഒപ്പം നിൽക്കുന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നും അമൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ആട്ടിൻതോലിട്ട ചെന്നായ’ എന്ന പ്രയോഗവും പോസ്റ്റിലുണ്ട്. ‘Please open the diary, daddy’ എന്നും അമൽ കുറിച്ചു. ഷാഫി പറമ്പിലിന്റെ ചിത്രത്തിനൊപ്പം ബാഹുബലി സിനിമയിലെ രംഗം എഐ സഹായത്തോടെ പുനർനിർമിച്ച ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നിൽ നിന്ന് കുത്തുന്നതായി ചിത്രീകരിക്കുന്നതായിരുന്നു ഇത്. എന്നാൽ വിവാദമായ ചിത്രം പിന്നീട് പിൻവലിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു! രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം! ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ. സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്!

കഴിഞ്ഞദിവസം രാജ്‌മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരേ നിശ്ശിത വിമർശവുമായി രംഗത്തുവന്നിരുന്നു. തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി ആണെന്ന ആരോപണത്തോടെയായിരുന്നു ഷാഫിക്കും രാഹുലിനുമെതിരേ അദ്ദേഹം കടുത്ത ആക്രമണം നടത്തിയത്.

Related Articles

Back to top button