വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു…

ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചോറ്റുപാറയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂടെ ഉണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മഴ ശക്തമായതിനാൽ പ്രദേശത്തെ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും നിലവിൽ ശക്തമായ നീരൊഴുക്കുണ്ട്. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button