മെസ്സിയുടെ പേര് വിറ്റ് നടന്ന തട്ടിപ്പ്; മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിക്ക് റിപ്പോർട്ടർ കമ്പനി രണ്ട് കോടി നല്‍കി, സാക്ഷിയായതിന്റെ…

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന യു. ഷറഫലിക്ക് സ്പോൺസറായ ആർബിസി രണ്ട് കോടി രൂപ നൽകിയതായി കണ്ടെത്തൽ. അരീക്കോട്ടെ നോവസ് സോക്കര്‍ അക്കാദമി അക്കൗണ്ടിലേക്കാണ് സ്പോൺസറായ റിപ്പോർട്ടർ കമ്പനി രണ്ട് കോടി രൂപ കൈമാറിയത്. അക്കാദമിയുടെ എം.ഡിയാണ് ഷറഫലി. കരാറിൽ സാക്ഷിയായതിനുള്ള കൈക്കൂലിയായാണ് ഈ പണം നൽകിയതെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ യു. ഷറഫലിയെ പ്രതിയാക്കണം എന്ന് എസ്ഐടി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ കാരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കായികപ്രേമിയെന്ന നിലയിലാണ് കരാറിന്റെ സാക്ഷിയായി താന്‍ ഒപ്പിട്ടതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഷറഫലിനൽകിയ വിശദീകരണം. എന്നാൽ കരാറിൽ സാക്ഷിയായായതിന്റെ കൈക്കൂലിയാണിതെന്നാണ് എസ്ഐടി സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് ഇപ്പോള്‍ എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാളെ ഷറഫലി, മുന്‍ കായികമന്ത്രി അടക്കമുള്ളവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ സമർപ്പിക്കും.



