പോളണ്ടിൽ റഷ്യൻ മിസൈലുകളും ഡ്രോണും പതിച്ചു

യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെ പോളണ്ടിൽ റഷ്യൻ മിസൈലുകളും ഡ്രോണും പതിച്ചത് ആശങ്കയുണ്ടാക്കി. രണ്ട് റഷ്യൻ മിസൈലുകളും ഒരു ഡ്രോണുമാണ് പോളണ്ടിൽ പതിച്ചത്. സംഭവത്തിനു പിന്നിൽ റഷ്യയുടെ മനഃപൂർവമായ പ്രകോപനമാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആരോപിച്ചു. പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിക്കപ്പെട്ടതായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും പ്രതികരിച്ചു.
അതേസമയം, യുക്രെയ്നിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജന്മനാടായ ക്രിവി റീഹിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴുവയസ്സുകാരിയും ഒരു യുവതിയുമാണ് മരിച്ചത്.
യുദ്ധാനന്തര യുക്രെയ്ന്റെ പുനർനിർമാണവും സുരക്ഷയും ലക്ഷ്യമിട്ട് നവംബർ 9 മുതൽ തെക്കുകിഴക്കൻ പോളണ്ടിൽ യൂറോപ്യൻ സൈനികാഭ്യാസം നടന്നുവരികയാണ്. ഈ മേഖലയിൽനിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് റഷ്യൻ മിസൈൽ പതിച്ചത്




