കോവിഡ് കാലത്തെ ഗ്ലൗസ് വാങ്ങലിൽ വൻ ക്രമക്കേട്; നാലിരട്ടി വില നൽകി വാങ്ങിയവയിൽ പകുതിയും…

കോവിഡ് മഹാമാരിക്കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) ആരോഗ്യവകുപ്പിനായി ഗ്ലൗസുകൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വിപണിവിലയുടെ നാലിരട്ടിയോളം തുക നൽകി ഒരു കോടി ഗ്ലൗസുകൾ വാങ്ങിയെന്നും ഇതിൽ പകുതിയിലേറെയും ഉപയോഗിക്കാതെ ഗോഡൗണുകളിൽ സൂക്ഷിച്ച് നശിപ്പിച്ചെന്നുമാണ് കണ്ടെത്തൽ. ഇടപാടിലൂടെ സർക്കാരിന് 7.09 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. കെ.എം.എസ്.സി.എൽ. ജനറൽ മാനേജറായിരുന്ന എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. തുടർവിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

Related Articles

Back to top button