പ്രമുഖ കുപ്പിവെള്ള കമ്പനി സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ….പ്രോസിക്യുഷന്‍ നടപടിക്ക് അനുമതി

പ്രമുഖ കുപ്പിവെള്ള കമ്പനി ബിസ്‌ലേരി ഇന്റര്‍നാഷണലിന് എതിരെ പ്രോസിക്യുഷന്‍ നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി. ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു.രണ്ടാം പരിശോധനയിലും വെള്ളത്തില്‍ പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് കണ്ടെത്തിയിരുന്നു. 2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കി.

Related Articles

Back to top button