‘പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്’ ഷാഫി പറമ്പിൽ

തിരുവനന്തപുരം: പാർട്ടി സർക്കാർ ഏകോപന വിഷയത്തിൽ പ്രതികരിക്കാതെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്ക് അകത്ത് ചർച്ചചെയ്യുമെന്നും മാധ്യമങ്ങളോട് പറയാനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാല് ദിവസം മുമ്പാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിൽ ഷാഫി ഉൾപ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയത്.
അതേസമയം ബിജെപി വിട്ട പത്മജ വേണുജപാലിനെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് AICC തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ‘കരുണാകരൻ്റെ മകൾ എന്ന ബഹുമാനം ഉണ്ട്. പക്ഷേ, പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്.’ ഷാഫി പറമ്പിൽ പറഞ്ഞു.



