ചക്കക്കൊമ്പൻ ദൗത്യത്തിനായി കുംകിയാനകൾ നാളെ ചിന്നക്കനാലിൽ…

ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ മുന്നോടിയായി കുംകിയാനകളെ നാളെ ചിന്നക്കനാലിൽ എത്തിക്കും. കുംകിയാനകളെ എത്തിച്ച ശേഷം കുറച്ചു ദിവസത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കും. തുടർന്നായിരിക്കും ദൗത്യത്തിലേക്ക് കടക്കുക.മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. വനംവകുപ്പിലെ നാല് വെറ്റനറി സർജന്മാർ, ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ, മൂന്നാർ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം നടക്കുക.

ആനയെ ജനവാസ മേഖലയിൽ നിന്ന് പിടികൂടി മാറ്റണമെന്ന് ഡീൻ കുര്യാക്കോസ് എംപിയും സേനാപതി വേണു എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നത് കൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ലെന്ന അഭിപ്രായം ശക്തമാണ്. പ്രതിസന്ധി സൃഷ്ടിക്കുന്ന ആനകളെ മാറ്റണമെന്ന നിലപാടിലാണ് വനംവകുപ്പ് മന്ത്രി. മാറ്റിപ്പാർപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.

Related Articles

Back to top button