അനുമതിയില്ലാതെ യുവതിയുടെ ഫോണിൽ നിന്ന് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി…ഇന്ത്യൻ യുവാവ് അറസ്റ്റിൽ….

യുവതിയുടെ ലൈംഗികദൃശ്യങ്ങൾ അവരുടെ ഫോണിൽനിന്ന് തൻ്റെ ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യക്കാരൻ യു.എസിൽ കസ്റ്റഡിയിൽ. 29-കാരനായ രാഹുൽ ആനന്ദകൃഷ്‌ണനെയാണ് ടെക്സസിലെ ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. കോടതിയിലെ നടപടികൾ പൂർത്തിയാവുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്മെൻ്റിൻ്റെ (ഐ.സി.ഇ.) കസ്റ്റഡിയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.ഒരു വയർലെസ് കമ്പനിയിലെ ജീവനക്കാരനായ പ്രതി തന്റെ ഫോണിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ പകർത്തി മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button