സർവകലാശാലയിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹാത്മാഗാന്ധി വൈസ് ചാൻസിലർ

കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയെ കണ്ട് വൈസ് ചാൻസിലർ. ഡോ.ഡി മാവൂദ് മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. വിസിയുടെ പരീക്ഷ ഭവനിലെ മിന്നൽ പരിശോധനയ്ക്കെതിരെ കഴിഞ്ഞ ദിവസം സെനറ്റ് അംഗങ്ങൾ ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരുന്നു.
വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിൽ വിസിക്കെതിരെ സിൻഡിക്കേറ്റും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സർവകലാശാലയിലെ അക്കാദമിക കാര്യങ്ങളാണ് ചർച്ചചെയ്തെന്നാണ് വിസിയുടെ വിശദീകരണം. വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.



