‘സിനിമാ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽനിന്ന് പുറത്തിറങ്ങുന്ന നടി’…

നടി പാർവതി തിരുവോത്തിനെതിരെ രൂക്ഷമായ വിമർശനവുമായി നടി മായാ മേനോൻ. സോണിയ ഗാന്ധിക്കെതിരായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് പാർവതി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് മായയെ ചൊടിപ്പിച്ചത്. പാർവതിയുടെ നിലപാടിനെ ചോദ്യം ചെയ്ത മായ, നടിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളും ഉന്നയിച്ചു.
സ്വന്തം സിനിമകളുടെ പ്രമോഷൻ സമയത്ത് മാത്രമാണ് പാർവതി പൊതുവിഷയങ്ങളിൽ പ്രതികരിക്കാനായി രംഗത്തെത്തുന്നതെന്നും ഹിന്ദു വിരുദ്ധ നിലപാടുകൾ പ്രകടിപ്പിക്കുകയാണ് പതിവെന്നുമായിരുന്നു മായയുടെ ആരോപണം. ആത്മാർഥതയില്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് പിന്നീട് മാറിനിൽക്കുന്ന വ്യക്തിയാണ് പാർവതിയെന്നും മായ സമൂഹമാധ്യമത്തിൽ കുറിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥയിലെ പരാമർശങ്ങളെയും മായ വിമർശിച്ചു. പുസ്തകത്തിൽ എഴുതിയിരിക്കുന്ന പല കാര്യങ്ങളും നുണകളും തെറ്റായ ചരിത്രവിവരങ്ങളുമാണെന്നായിരുന്നു മായയുടെ ആരോപണം.



