ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം; കേസെടുക്കാനുള്ള നീക്കവുമായി പോലീസ്, ക്രീമിന്റെ സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും

ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ടു വാങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്ക രോഗം ബാധിച്ച സംഭവത്തിൽ കേസെടുക്കാനുള്ള നീക്കവുമായി പോലീസ്. പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി അയയ്ക്കും. കുട്ടിയുടെ വീട്ടിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അരീക്കോട് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കുട്ടിയുടെ പരാതിയിൽ പോലീസ് ഉടൻ തന്നെ കേസ് എടുക്കും. വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button