ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്….

അതിവേഗം മുഖകാന്തി ഓഫര്‍ ചെയ്യുന്ന ഫൈസ, എഫ് ട്യൂണ്‍, ഗോറി… തുടങ്ങിയ ക്രീമുകള്‍ എല്ലാം ഒന്നുതന്നെയെന്ന് വെളിപ്പെടുത്തുകയാണ് ഏറെക്കാലം ക്രീം വിറ്റ കടയുടമ. ദുബായില്‍ നിന്ന് എത്തുന്ന ക്രീം ഹോള്‍സെയിലായി വാങ്ങി പലരും പലതരത്തില്‍ വില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരോധിച്ച ഗോറീ ക്രീം ഇപ്പോഴും കടകളില്‍ സുലഭമാണ്.

മുഖകാന്തി വര്‍ധിപ്പിക്കുമെന്നും ഡാര്‍ക്ക് സ്‌പോട്ട് അപ്രത്യക്ഷമാക്കുമെന്നും അവകാശവാദമുന്നയിക്കപ്പെടുന്ന ക്രീമുകളിലൊന്നാണ് ഗോറി. തുടക്കത്തില്‍ 400ഉം ഇപ്പോള്‍ 550 രൂപയുമാണ് ക്രീമിന്റെ വില. ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് ഫലമുറപ്പ്. പക്ഷേ, ബാക്കിയാകുക ഗുരുതര വൃക്ക രോഗമടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍.

Related Articles

Back to top button