മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടി യുവാവ് പിടിയിൽ….

താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവം പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. തച്ചം പൊയിൽ വട്ടിക്കുന്ന് അബദുൽ മുനീർ പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണയായിട്ടാണ് ഇയാൾ പണം തട്ടിയത്.
ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. സമാന രൂപത്തിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.



