പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളി മരിച്ചനിലയിൽ… മൂന്ന് പേർ…

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പൈവുഡ് ഫാക്ടറിയിലാണ് ജാഹിറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഫാക്ടറി വളപ്പിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ജാഹിറും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജാഹിറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. മുഹമ്മദ് ജാഹിറിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button