കാട്ടാക്കടയിൽ ഗുണ്ടാ ആക്രമണം… വീട് അടിച്ചുതകർത്ത ശേഷം…

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം വീടിന് തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പുലർച്ചെ മൂന്നുമണിയോടെ ആക്രമണമുണ്ടായത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. കൂട്ടമായെത്തിയ അക്രമികൾ വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് വീട്ടുപകരണങ്ങൾ വലിച്ചെറിഞ്ഞത്.

തുടർന്ന് ജനലുകളും ബാത്ത്റൂമും ഉൾപ്പെടെ വീടിന്റെ വിവിധ ഭാഗങ്ങൾ അടിച്ചുതകർത്ത സംഘം വീടിന് തീവയ്ക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനന്ദിന്റെ സഹോദീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളുടെ സംഘത്തെക്കുറിച്ചും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button