ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു…അടിവസ്ത്രത്തിൽ നിന്ന് കിട്ടിയത്.. മരണ കാരണം…

ഷൊർണൂരിൽ ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്നാണ് സംശയം. യുവാവിന്റെ അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് മുമ്പ് യുവാവ് ശുചിമുറിയിൽ കയറിയിരുന്നു. ശുചിമുറിയിൽ അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button