രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റു…

മലപ്പുറം ചെമ്മാട് വാഹനം കാത്തുനില്‍ക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി അസീസ് – ഫരീദ ദമ്പതികളുടെ മകന്‍ അഫ്‌നാന്‍ ആണ് സൂര്യാതപമേറ്റത്. അഫ്‌നാന്‍റെ വലത് കൈക്ക് പൊള്ളലേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി



