മുൻപരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകി… മുണ്ടംവേലി ഫ്ലാറ്റ് വിവാദത്തിൽ…

എറണാകുളം: മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി കെ.എം. ഷാജിയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് ആയിരുന്നു. ഈ ഫ്ലാറ്റ് പൂർണ്ണമായും പൊളിച്ചുകളയണമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്.

ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് പിന്നിൽ. പ്രീ എഞ്ചിനീയേഡ് ബിൽഡിങ് രീതിയിൽ മുൻപരിചയവുമില്ലാത്ത ടി.ഡി.എൽ.സിക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് ജി.സി.ഡി.എ. കരാർ നൽകിയത്. ആധുനിക രീതിയിൽ ചിലവ് ചുരുക്കി വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ ലൈഫ് മിഷനും സമ്മർദ്ദം ചെലുത്തിയിരുന്നു. കരാർ കമ്പനിയുണ്ടാക്കിയ മാതൃക പണിയാൻ കമ്പനിക്ക് ശേഷിയുണ്ടോ എന്ന് തദ്ദേശവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയും പരിശോധിച്ചിരുന്നില്ല.

Related Articles

Back to top button