വിപഞ്ചികയുടെയും മകളുടെയും മരണം… ഭർതൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: വിപഞ്ചികയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവിന് ഇടക്കാല ജാമ്യം. കേസിലെ മൂന്നാം പ്രതിയായ മോഹനന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു.

അതേസമയം, മോഹനന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. കേസിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 2025 ജൂലൈ 9-നാണ് വിപഞ്ചികയെയും ഒന്നര വയസുകാരിയായ മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്നാരോപിക്കുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, ഭർത്താവിന്റെ സഹോദരി നീതു, ഭർതൃപിതാവ് മോഹനൻ എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതിയായ നിതീഷും രണ്ടാം പ്രതിയായ നീതുവും നിലവിൽ വിദേശത്താണുള്ളത്. മൂന്നാം പ്രതിയായ മോഹനനും വിദേശത്താണ്.

Related Articles

Back to top button