ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചു… ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി…പ്രതിഷേധം

കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചതില്‍ ചികിത്സാപിഴവെന്ന് പരാതി. ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി (72) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.

Related Articles

Back to top button