അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി, ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലും

ബച്ചൻ കുടുംബത്തിന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് വധഭീഷണി. എത്ര വലിയ ബുളളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഗുണ്ടാ നേതാവ് ഗോൾഡി ദില്ലന്റെ പേരിലാണ് ഭീഷണി പോസ്റ്റ്. തന്റെ കൂട്ടാളികളാണ് പിടിയിലായതെന്നും ദില്ലൻ പറയുന്നു. മുംബൈയിൽ 200 ലധികം ഷൂട്ടർമാരുണ്ടെന്നും സന്ദേശത്തിലുണ്ട്. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുളള പിടികിട്ടാപ്പുളളിയാണ് ഗോൾഡി ദില്ലൻ. ഡൽഹിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഉന്നമിട്ടത് അമിതാഭ് ബച്ചനെ എന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ.




