കരുനാഗപ്പള്ളിയിൽ ലഹരിവേട്ട… 28കാരൻ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തട്ടാമല സ്വദേശി അക്ബർഷാ (28) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലാലാജി ജങ്ഷനു സമീപത്തുവെച്ചാണ് ഡാൻസാഫ് സംഘം അക്ബർഷായെ പിടികൂടിയത്. കോഴിക്കോട് നിന്ന് എത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Related Articles

Back to top button