മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം… ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും. തീർത്ഥാടനകാലത്തെ സുരക്ഷയ്ക്കായി ഒരേസമയം 5,000 പൊലീസുകാരെ വിന്യസിക്കും. ആറ് ഘട്ടങ്ങളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ എഐ ക്യാമറകളുടെ സഹായവും ഉപയോഗപ്പെടുത്തും. മിനിറ്റിൽ 75 തീർത്ഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അറിയിച്ചു.

Related Articles

Back to top button