കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ….ത്രില്ലര്‍ പോരില്‍ ജയം….

ജയ-പരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 187ന് ഓള്‍ഔട്ടായി. 31 റണ്‍സ് നേടിയ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റ് പിഴുതു. ജയത്തോടൊപ്പം 3-1ന് ഇന്ത്യ പരമ്പരയും പിടിച്ചു. കഴിഞ്ഞ ദിവസം അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ കൗമാര സംഘം നേടിയ വിജയത്തെ അനുസ്മരിപ്പിക്കും വിധം ആവേശഭരിതമായിരുന്നു ബേ ഓവലിലെ മത്സരം.



