അത് കോൺഗ്രസ് നിലപാടല്ല.. മാപ്പുപറഞ്ഞ് കെപിസിസി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്‌സ് പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പോസ്റ്റ് പാർട്ടിയുടെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നൽകി

എക്‌സിലെ പരാമർശം കോൺഗ്രസ് നയമല്ല. അനുചിതമായ പരാമർശം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നീക്കം ചെയ്തതു. വിജയ് തോട്ടത്തിൽ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടതെന്നും ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസ് നിലപാടല്ലെന്നുമാണ് കെപിസിസിയുടെ വിശദീകരണം.

‘പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ പകരം കണ്ടെത്തിക്കൊള്ളാം” എന്നായിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്. വിമർശനം ഉയർന്നതോടെ ഹൈക്കാമാൻഡ് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button