പാലക്കാട് കാഞ്ഞിരപ്പുഴയിൽ 19-കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് ദാരുണമായി മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നത്. ഈ സമയത്ത് വീട് വിജനമായിരുന്നു, ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

Related Articles

Back to top button