പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു… ബസ് കണ്ടക്ടറും കൂട്ടാളിയും…

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ (58) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ബസ് കണ്ടക്ടറായ വിഷ്ണു, പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കുകയും, വിജയൻ ലൈംഗികമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്‌.ഐ അർജുൻ, സീനിയർ സി.പി.ഒമാരായ എം.ബി. സുബൈർ, ഷഫീക്ക്, സി.പി.ഒ ഷാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button