സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്… പവന്……

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് കേരളത്തിൽ സ്വർണവില കുറഞ്ഞത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഇന്ന് ഗ്രാമിന് 13,840 രൂപയിലും പവന് 1,10,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് എന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ഇന്ന് കേരളത്തിൽ ഗ്രാമിന് 240 രൂപയിലും, 10 ഗ്രാമിന് 2400 രൂപയിലുമാണ് വെള്ളി വ്യാപാരം നടക്കുന്നത്.



