പിണറായിയെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല…. വിജിലൻസ് നടപടി കള്ളക്കേസെന്ന്….

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. പിണറായി വിജയനെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും, നിലവിലെ വിജിലൻസ് നടപടി ആ വേട്ടയാടലിന്റെ തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹം നിരാകരിച്ച ഒരു പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും, പിണറായി വിജയനെതിരെ ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഈ ഗൂഢാലോചനയിൽ പാർട്ടി പതറില്ലെന്നും, ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും ഏത് അറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കേസിന്റെ സ്വഭാവത്തിനനുസരിച്ച് ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് പാർട്ടി ആലോചിക്കുമെന്നും, പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button