നടപ്പാതയിൽ ബാഗ് വെച്ചു, പിന്നാലെ ബസിനു മുന്നിലേക്ക്… 41കാരന്……

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുന്നിലേക്ക് ചാടി ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ 10.20-ഓടെയാണ് കോഴിക്കോട് മാവൂർ റോഡിൽ സംഭവം നടന്നത്.

മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു മുന്നിലേക്ക് അജയ് ചാടുകയായിരുന്നു. ബസ് ഉടൻ നിർത്തിയെങ്കിലും ചക്രം കാലിലൂടെ കയറിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു. റോഡിനരികിലെ നടപ്പാതയിൽ ബാഗുമായി നിന്നിരുന്ന യുവാവ്, ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വെച്ചശേഷം ബസിനു മുന്നിലേക്ക് ഓടിച്ചാടുന്ന ദൃശ്യം ബസിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷിവകുപ്പിലെ ജീവനക്കാരനായിരുന്നു അജയ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Related Articles

Back to top button