നീലേശ്വരത്ത് വൻ രാസലഹരി വേട്ട; പിടിച്ചത്…

നീലേശ്വരത്ത് വൻ രാസലഹരി വേട്ടയുമായി പോലീസ്. 671 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്ഷാദ് , അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് ഇരുവരും എംഡിഎംഎയുമായി പിടിയിലായത്. പ്രതികൾക്കെതിരെ പോലീസ് ഉടൻ തുടർ നടപടികൾ സ്വീകരിക്കും. ഇവർ എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചെതെന്നടക്കമുള്ള കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക.



