കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; അമ്മയുടെ മൊഴി പുറത്ത്

മോഡലിങിന് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാല്‍ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല
കുട്ടികള്‍ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പൊലീസിന് നല്കിയ മൊഴി. കുട്ടികളേക്കുറിച്ചും ഭര്‍ത്താവിനേക്കുറിച്ചും പലരും അപവാദങ്ങള്‍ പറഞ്ഞിരുന്നെന്നും കുട്ടികള്‍ തന്റേതല്ലെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ജോണ്‍ കുമാര്‍ – നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളത്തൊട്ടിയില്‍ മുക്കി കുട്ടികളെ കൊന്നത് താനാണെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചു. ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. നിവേദ്യ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ ജോണ്‍ കുമാര്‍ എതിര്‍ത്തിരുന്നു. കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിവേദ്യയുടെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കും.



