ഉദ്ഘാടനത്തിന് മാസങ്ങൾ മാത്രം…. നിർമ്മാണത്തിലിരുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിച്ചു…

കോട്ടയം: കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപ്പറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പി.സി.ബി എക്സ്പ്രസ്’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിവരികയായിരുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വരുന്ന ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലാണ് അപകടം. തീപിടിത്ത വിവരം അറിഞ്ഞതിനെ തുടർന്ന് കടുത്തുരുത്തിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ സ്ഥാപനത്തിനുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രമേ നാശനഷ്ടത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകൂ.




