ശബരിമലയിലെ ഒരുക്കങ്ങളിൽ തൃപ്തിയെന്ന് ദേവസ്വം മന്ത്രി

മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന തർക്കം അവസാനിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മണ്ഡല മകരവിളക്ക് ഉത്സവത്തിൻ്റെ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഫെസ്റ്റിവൽ കൺട്രോൾ റൂം ഉദ്ഘാടനവേദി. മണ്ഡല -മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളില്‍ ഇപ്പോൾ തൃപ്തിയെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ അറിയിച്ചു. ബോർഡ് കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വലിയ പിന്തുണയാണ് നല്‍കുന്നതെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാറും വ്യക്തമാക്കി. പൂർവ്വാധികം ശക്തമായ പിന്തുണ എന്ന് പറഞ്ഞ് മന്ത്രിയെ പുകഴ്ത്തുകയും ചെയ്തു. മണ്ഡലകാലത്തെ മുന്നൊരുക്കങ്ങളില്‍ മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലായിരുന്നു. എല്ലാം ശരിയെന്ന് ദേവസ്വം ബോർഡ് പറയുന്പോള്‍ പലതും ശരിയാകാനുണ്ടെന്ന വിർമശനം ദേവസ്വംമന്ത്രി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ നട തുറക്കാൻ ദിവസങ്ങള്‍ ബാ്ക്കി നില്‍ക്കെ എല്ലാത്തിലും പൂര്‍ണ തൃപ്തി. ഇത്രത്തോളം സഹകരിച്ച വേറൊരു സര്‍ക്കാരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രശംസ.

Related Articles

Back to top button