കൊല്ലം റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി, ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ..

ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലം റൂറൽ എസ് പിയുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി ഡബ്ല്യു സി) വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button