ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു

ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ. കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കർണൻ. 1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. അച്ഛൻ അധ്യാപകനും അമ്മ ഗൃഹനാഥനുമായിരുന്നു. മദ്രാസ് ലോ സ്കൂളിൽ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2009 മുതൽ മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്നു. 2017 ജൂൺ 12നാണ് കർണൻ സർവ്വീസിൽ നിന്നും വിരമിച്ചത്. ഒളിവിൽ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കർണൻ.




