സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു; 28 ശതമാനം..

മഴ കാത്തിരുന്ന കേരളത്തിന് ഇത്തവണ കാലവർഷം നൽകിയത് നിരാശയുടെ കണക്ക്. ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളിലാണ് സീസണിൽ മഴക്കുറവ് അനുഭവപ്പെട്ടത്. വയനാട്ടിലെ സ്ഥിതി അതിലും കടുത്തതായിരുന്നു; സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ജില്ലയിൽ ലഭിച്ചില്ല.

സെപ്റ്റംബർ 30ന് കാലവർഷ സീസൺ ഔദ്യോഗികമായി അവസാനിച്ചെങ്കിലും കേരളത്തിൽ നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ ഒക്ടോബർ ഒന്നിന് ശേഷം ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. ഇത്തവണ കാലവർഷത്തെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങളിലൊന്ന് സൂപ്പർ എൽനിനോ ആണെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button