സ്വർണവിലയിൽ വീണ്ടും കുതിപ്പ്… പവന് ഒറ്റയടിക്ക് വർധിച്ചത്…

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 70 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം 13,710 രൂപ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. ഇന്നലെ 1,09,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയെങ്കിൽ, ഇന്ന് അത് 1,09,680 രൂപയായി ഉയർന്നു.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും പത്ത് ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ടെങ്കിലും, ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും അതേപടി കൂടണമെന്നില്ലെന്നതാണ് വസ്തുത.

Related Articles

Back to top button