സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. ഒരു പവന്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണിത്. ഇന്ന് സ്വര്‍ണം പവന് 1120 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില 1,11,960 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കാറുണ്ട്. എങ്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും അതേപടി കൂടണമെന്നില്ലെന്നതാണ് വിപണിയുടെ പ്രത്യേകത.



