കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്… സംഭവം…

കൊല്ലം: കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുക എന്ന പഴഞ്ചൊല്ല് കേൾക്കാറുണ്ട്. എന്നാൽ, കടിച്ച പാമ്പിനെ കൂടെക്കൂട്ടി ആശുപത്രിയിൽ എത്തി ഡോക്ടർമാരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് യുവാവ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആഷ്ലിയാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. വീട്ടിലെ അഴയിൽ നിന്ന് ഷർട്ട് എടുക്കുന്നതിനിടെയാണ് ആഷ്ലിക്ക് പാമ്പിന്റെ കടിയേറ്റത്.

തുടർന്ന് കടിച്ച പാമ്പിനെ കൈക്കലാക്കി യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. കൃത്യമായ ആന്റിവെനം ലഭിക്കാൻ കടിച്ച പാമ്പിനെ തിരിച്ചറിയേണ്ടതുണ്ടെന്ന ധാരണയാണ് യുവാവ് പാമ്പിനെ ഒപ്പം കൂട്ടാൻ കാരണം. വീടിന്റെ മുറ്റത്തുനിന്നാണ് പാമ്പുകടിയേറ്റത്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിൽ എത്തുകയായിരുന്നു. സമയോചിതമായി ആശുപത്രിയിൽ എത്തിയതിനാൽ യുവാവിന് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകി. യുവാവിന്‍റെ ആരോഗ്യ നില നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Articles

Back to top button