പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക…രാധ 97 കോടി തരാനുണ്ട്…

നടി അംബികയ്ക്ക് എതിരെ സഹോദരി രാധ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി അംബിക. മോഷ്ടിച്ചുവെന്ന് രാധ പറഞ്ഞ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിയ്ക്ക് നല്‍കിയതെന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അംബിക വിശദീകരിച്ചത്. കേസുമായി മുന്നോട്ടു പോകും. 97 കോടി രൂപ രാധ തനിയ്ക്ക് തരാന്‍ ഉണ്ടെന്നും അംബിക പറഞ്ഞു.

എ ആര്‍ എസ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു രാധയുടെ പരാതി. എന്നാല്‍ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വര്‍ണാഭരണങ്ങളുടെ വിലയും ചേര്‍ത്ത് 97 കോടി രൂപ രാധ നല്‍കാനുണ്ടെന്ന് അംബിക പറഞ്ഞു. സെറ്റില്‍മെന്റായാണ് 5 ചെക്കുകള്‍ നല്‍കിയത്. രാധയുടെ മാനേജര്‍ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്. ബാങ്കില്‍ ചെക്ക് നല്‍കിയ ഉടന്‍ രാധ അത് ബ്ലോക്ക് ചെയ്തു.

Related Articles

Back to top button