താരങ്ങള്‍ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്ന പരിക്കുകൾ….സെന്‍റർ ഓഫ് എക്‌സലൻസിനെതിരെ തുറന്നടിച്ച് അശ്വിന്‍….

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഇടയ്ക്കിടെയുള്ള പരിക്കുകളിലും അനാവശ്യമായി നീളുന്ന റീഹാബിലിറ്റേഷനിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബിസിസിഐയുടെ സെന്‍റർ ഓഫ് എക്‌സലൻസിന് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും, വരും ദിവസങ്ങളിൽ മൂന്ന് ഫോർമാറ്റുകളിലേക്കും വെവ്വേറെ ടീമുകളെ ഇന്ത്യ കളത്തിലിറക്കേണ്ട സമയം അതിക്രമിച്ചുവെന്നും അശ്വിൻ പറഞ്ഞു.തന്‍റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവേ, സ്പിന്നർ വരുൺ ചക്രവർത്തിക്ക് നേരിടേണ്ടി വന്ന തുടർച്ചയായ പരിക്കുകളെ ഉദാഹരണമാക്കിയാണ് അശ്വിൻ വിമർശനം ഉന്നയിച്ചത്.
